21
Mar 2025
Tue
21 Mar 2025 Tue
9th standard boy sexually assault sister in Kochi

കൊച്ചിയില്‍ ലഹരിക്കടയിമയായ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു. പെണ്‍കുട്ടി സഹപാഠികളോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. 2024 ഡിസംബറില്‍ ആയിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഹോദരന്റെ ചെയ്തിയില്‍ ഭയന്നുപോയ പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതോടെ പെണ്‍കുട്ടി സഹപാഠികളോട് പീഡനം വെളിപ്പെടുത്തുകയായിരുന്നു. വിവരം അധ്യാപികമാരും അറിഞ്ഞതോടെ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വിതരണം ചെയ്യുന്ന ഒമ്പതാം ക്ലാസുകാരനെക്കുറിച്ച് പാലാരിവട്ടം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സഹോദരിയെ പീഡിപ്പിച്ച പരാതി കൂടി ലഭിക്കുന്നത്. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പീഡനത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ പെണ്‍കുട്ടിക്ക് കൗണ്‍സലിങ് അടക്കം നടത്തിവരികയാണ്.

ALSO READ: മൊബൈലിൽ പോൺവീഡിയോ കണ്ട കൗമാരക്കാരൻ സഹോദരിയെ ബലാൽസം​ഗം ചെയ്തുകൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക