മൊബൈലിൽ പോൺവീഡിയോ കണ്ട കൗമാരക്കാരൻ സഹോദരിയെ ബലാൽസംഗം ചെയ്തുകൊന്നു. കൊലപാതകം മറച്ചുവയ്ക്കാൻ അമ്മയും രണ്ട് സഹോദരിമാരും കൂട്ടുനിന്നു. മധ്യപ്രദേശിലെ റേവയിലാണ് ദാരുണമായ സംഭവം. 9വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 24ന് നടന്ന സംഭവത്തിൽ പുറത്താവുന്നതെന്ന് പോലീസ് പറഞ്ഞു.
|
വീട്ടുമുറ്റത്തായിരുന്നു ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുസംബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് കൊലപാതകം പുറത്താവുന്നത്. മൊബൈൽ ഫോണിൽ പോൺ വീഡിയോ കണ്ട കൗമാരക്കാരിയെ സഹോദരിയെ ബലാൽസംഗം ചെയ്യുകയും ഇക്കാര്യം മറച്ചുവയ്ക്കാൻ കഴുത്തുഞെരിച്ചുകൊല്ലുകയുമായിരുന്നു.
9കാരിയെ ബലാൽസംഗം ചെയ്തുകൊന്ന 13കാരനെയും വിവരം മറച്ചുവയ്ക്കാൻ ശ്രമിച്ചതിന് 17ഉം 18ഉം വയസ്സുള്ള സഹോദരിമാരെയും ഇവരുടെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബലാൽസംഗ വിവരം അച്ഛനോടു പറയുമെന്ന് കുട്ടി പറഞ്ഞതിനെ തുടർന്നായിരുന്നു പ്രതി കൊലപാതകം നടത്തിയത്. ഇതിനു ശേഷം 13കാരൻ അമ്മയോട് പറഞ്ഞു. അമ്മ എത്തുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നു. ഇതോടെ 13കാരൻ വീണ്ടും സഹോദരിയുടെ കഴുത്തുഞെരിക്കുകയും മരണം ഉറപ്പാക്കുകയുമായിരുന്നു.
തുടർന്നെത്തിയ സഹോദരിമാരും തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന് പോലീസ് സൂപ്രണ്ട് വിവേക് സിങ് പറഞ്ഞു.
കുട്ടി മരിച്ചത് വിഷമുള്ള കീടമെന്തോ കടിച്ചാണെന്നായിരുന്നു കുടുംബത്തിന്റെ വാദം. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും അദ്ദേഹം നോക്കാൻ വിസമ്മതിച്ചോടെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ഇവിടെ നടത്തിയ പരിശോധനയിൽ കൊലപാതകവും ബലാൽസംഗവും സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് വിവരം പോലീസിൽ അറിയിച്ചു.
പോലീസ് ചോദിച്ചപ്പോൾ അസ്വാഭാവികമായ ശബ്ദമൊന്നും കേട്ടില്ലെന്ന് വീട്ടുകാർ മൊഴി നൽകി. അന്വേഷണത്തിൽ അമ്പതോളം പേരുടെ മൊഴി എടുത്ത പോലീസ് പുറത്തുനിന്നാരും ഈ വീട്ടിലേക്ക് സംഭവദിവസം വന്നിട്ടില്ലെന്നു കണ്ടെത്തി. തുടർ ചോദ്യംചെയ്യലുകളിൽ വീട്ടുകാർ മൊഴി മാറ്റി മാറ്റി പറഞ്ഞതോടെയാണ് പോലീസിനു സംശയം തോന്നിയതും വിശദമായ ചോദ്യം ചെയ്യലിൽ കുറ്റംസമ്മതം ഉണ്ടാവുകയും ചെയ്തത്.
പോണ്‍വീഡിയോകള്‍ക്ക് അടിമയായ അച്ഛന്‍ സെക്‌സിനു വിസമ്മതിച്ച മകളെ കൊന്ന് വനത്തില്‍ തള്ളി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





