ഡിഗ്രിക്കാര്‍ക്ക് സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്; പ്രതിവര്‍ഷം 10,000 രൂപ നിരക്കില്‍ അഞ്ച് വര്‍ഷത്തേക്ക് ആനുകൂല്യം
|
സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ്/ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും മ്യൂസിക്, സംസ്‌കൃത കോളജുകളിലും 202324 അധ്യായന വര്‍ഷം അഡ്മിഷനെടുത്ത ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
യാഗ്യത
പ്ലസ് ടു പരീക്ഷയില്‍ 85 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയം.
സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ നിന്ന് 1:1:1 എന്ന ക്രമത്തിലാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.
വാര്‍ഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപയ്ക്ക് താഴെയായിരിക്കണം. മാത്രമല്ല അപേക്ഷകര്‍ക്ക് ഐ.എഫ്.എസ്.സി കോഡ് സൗകര്യമുള്ള ബാങ്കുകളില്‍ ഏതെങ്കിലും ഒന്നില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
സ്‌കോളര്‍ഷിപ്പ് തുക
പ്രതിവര്‍ഷം 10,000 രൂപയാണ് ആനുകൂല്യമായി ലഭിക്കുക.
തുടര്‍ച്ചയായി 5 വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും
90 ശതമാനവും അതില്‍ അധികവും മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ, രണ്ടര ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ച് 10- 50 വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്നതാണ്.
അക്കാദമിക യോഗ്യതയില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മറ്റേതെങ്കിലും തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകളോ, സ്‌റ്റൈപ്പെന്റുകളോ കൈപ്പറ്റുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല.
അപേക്ഷിക്കേണ്ട വിധം.
www.dcescholarship.kerala.gov.in സന്ദര്‍ശിക്കുക.
State Merit Scholarship (SMS) ലിങ്ക് ക്ലിക് ചെയ്യുക.
Apply Online ക്ലിക് ചെയ്യുക.
മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യുക.
അല്ലെങ്കില്‍ New Regitsration ല്‍ ക്ലിക് ചെയ്ത് സബ്മിറ്റ് ക്ലിക് ചെയ്യുക.
കുടുംബ വാര്‍ഷിക വരുമാനം പൂരിപ്പിക്കുക.
Submit ക്ലിക് ചെയ്യുക.
ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയ ഫോം പ്രിന്റൗട്ട് എടുക്കുക.
പ്രിന്റ് ഔട്ട് ഭാഗം താഴെ പറയുന്ന രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കുക.
ആവശ്യമായ രേഖകള്‍:
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച രജിസ്‌ട്രേഷന്‍ പ്രിന്റൗട്ട്.
എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെയും, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
അപേക്ഷകന്റെ സ്വന്തം പേരിലുള്ള പാസ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (പേര്, അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ് ഇവ ഉള്‍പ്പെടുത്തിയിരിക്കണം)നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്.
അപേക്ഷകര്‍ ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട അംഗമാണെന്ന് തെളിയിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി/ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്.
യോഗ്യത പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
ആധാര്‍ കാര്‍ഡിന്റെ കോപ്പി.
ഓര്‍ത്തിരിക്കേണ്ട തീയതികള്‍
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 15.
പ്രിന്റ്ഔട്ട് സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട തീയതി: ഫെബ്രുവരി 16.
സ്ഥാപന മേധാവികള്‍ ഓണ്‍ലൈന്‍ വഴി വെരിഫിക്കേഷന്‍ നടത്തേണ്ട അവസാന തീയതി: ഫെബ്രുവരി 18.
state merit scholarship for degre students february 15


