26
Feb 2024
Sat
26 Feb 2024 Sat
three-school-students-missing-in-thiruvanathapuram

തിരുവനന്തപുരം: കാട്ടാക്കട മാറനെല്ലൂരിൽ മൂന്ന് വിദ്യാർഥികളെ കാണാതായതായി പരാതി. അന്തീര്‍ക്കോണം ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളില്‍ പഠിക്കുന്ന 12 വയസുള്ള വിദ്യാർഥികളെയാണ് ഇന്നലെ വൈകീട്ട് മുതൽ കാണാതായത്. ഏഴാം ക്ലാസ് വിദ്യാർഥി അശ്വിൻ (12), എട്ടാം ക്ലാസ് വിദ്യാർഥികളായ നിഖിൽ (12), അരുൺ ബാബു (12) എന്നിവരെയാണ് കാണാതായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂള്‍ വിട്ടുവന്നതിനു ശേഷമാണ് ഇവരെ കാണാതായത്. ഉറ്റ സുഹ്യത്തുക്കളായ ഇവർ അന്തിയൂർക്കോണത്ത് നിന്ന് ബസിൽ കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തുടർന്ന് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയതായും വിവരമുണ്ട്.

കുട്ടികള്‍ വിനോദയാത്രയ്ക്ക് പോയതെന്നാണ് സംശയം. മാറനല്ലൂര്‍- മലയിന്‍കീഴ് പൊലീസ് സംയുക്തമായി അന്വേഷണം തുടങ്ങി.