30
Feb 2024
Thu
30 Feb 2024 Thu
man mauled to death after he enters lions cage for taking selfie

സെല്‍ഫിയെടുക്കാന്‍ കൂട്ടില്‍ കയറിയ 38കാരനെ സിംഹം കടിച്ചുകൊന്നു. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര സുവോളജിക്കല്‍ പാര്‍ക്കിലാണ് സംഭവം.(man mauled to death after he enters lions cage for taking selfie)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിംഹത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ കൂട്ടില്‍ കയറി പ്രഹ്ലാദ് ഗുജ്ജാര്‍ ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയാണ് പ്രഹ്ലാദ്.

സന്ദര്‍ശകര്‍ക്ക് അനുമതിയില്ലാത്ത ഇടത്ത് പ്രവേശിച്ച പ്രഹ്ലാദിന് സിംഹത്തിന്റെ കെയര്‍ടേക്കര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ ഇതവഗണിച്ചതാണ് അപകടകാരണമായത്. 25 അടി ഉയരമുള്ള വേലി ചാടിക്കടന്നാണ് യുവാവ് സിംഹത്തിന്റെ കൂട്ടിലെത്തിയത്.