SSLC മോഡല്‍ പരീക്ഷയ്ക്ക് തുടക്കം, VHSC പരീക്ഷ മറ്റന്നാള്‍ പൂര്‍ത്തിയാകും
|
തിരുവനന്തപുരം: എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതല്‍ 3.45 വരെയുമാണ് പരീക്ഷാ സമയം. എസ്എസ്എല്‍സിയുടെ പൊതുപരീക്ഷ മാര്‍ച്ച് മാസം 4ന് ആരംഭിച്ച് മാര്‍ച്ച് മാസം 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി
ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് 26ന് അവസാനിക്കും. രാവിലെ 9.30ന് പരീക്ഷ തുടങ്ങും. ഫെബ്രുവരി 15ന് തുടങ്ങിയ മോഡല്‍ പരീക്ഷകള്‍ 21ന് സമാപിക്കും.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് 26ന് സമാപിക്കും. രാവിലെ 9.30 മുതല്‍ പരീക്ഷകള്‍ തുടങ്ങും. ഇപ്പോള്‍ നടക്കുന്ന മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 21ന് അവസാനിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





