30
Feb 2024
Tue
30 Feb 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ചതിന്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയിലാണ് ഹാജരാകുക. ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് മാനനഷ്ട കേസ് നല്‍കിയത്.രാവിലെ 10 മണിയോടെയാണ് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാവുക. നേരത്തെ കേസില്‍ സമന്‍സ് അയച്ചിരുന്നെങ്കിലും രാഹുല്‍ ഗാന്ധി ഹാജരായിരുന്നില്ല.

2018ലെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് പരാമര്‍ശിച്ചതാണ് കേസിന്നാധാരം. വിവിധ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അമിത്ഷാ പ്രതിയാവുകയും അറസ്റ്റിലാവുകയും ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയക്ക് 2 മണി വരെ നിര്‍ത്തിവെക്കും. നിലവില്‍ അമേഠിയിലൂടെയാണ് ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുന്നത്. ഇതിനിടെയാണ് രാഹുല്‍ കോടതിയില്‍ എത്തുന്നത്.