07
Feb 2024
Tue
07 Feb 2024 Tue
man brutally murders father-in-law who came to resolve marriage dispute

കുടുംബപ്രശ്‌നം പറഞ്ഞുതീര്‍ക്കാനെത്തിയ ഭാര്യാപിതാവിനെ യുവാവ് തലയ്ക്കടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബിജിനറിലാണ് ദാരുണമായ സംഭവം. മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്ന മരുമകനെ നേരില്‍കണ്ട് ദുസ്വഭാവം ഒഴിവാക്കാന്‍ അപേക്ഷിക്കാനെത്തിയപ്പോഴായിരുന്നു 65കാരനായ ടിക്കാമിനെ മരുമകന്‍ മോനു അടിച്ചുകൊന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹാന്‍ഡ് പമ്പിന്റെ പിടികൊണ്ടാണ് മോനു ടിക്കാമിന്റെ തലയ്ക്കടിച്ചത്. തലയിലും നെഞ്ചിലും അടിയേറ്റ ടിക്കാം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അക്രമത്തിനു ശേഷം രക്ഷപ്പെട്ട മോനുവിനെ പൊലീസ് പിടികൂടി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക