തിരുവനന്തപുരം: തിരുവനന്തപുരത്തെ ക്യാമ്പസിനുള്ളിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം. കേരള യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസിനുള്ളില്‍ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി.
|
കാര്യവട്ടം ക്യാമ്പസിന്‍റെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്‍റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. കഴക്കൂട്ടം പൊലീസും കഴക്കൂട്ടം ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി.
പഴയ ടാങ്കിനുള്ളില്‍ 15 അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഫോറന്‍സിക് വിദ്ഗധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനയ്ക്കായി അസ്ഥികൂടം സ്ഥലത്തുനിന്നും മാറ്റും. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





