16
Mar 2024
Sun
16 Mar 2024 Sun

കേന്ദ്രസര്‍ക്കാരിന് കീഴില്‍ യൂണിഫോം ജോലി: കേന്ദ്രസേനകളില്‍ എസ്.ഐ ആകാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കേന്ദ്ര സേനകളില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോലി നേടാന്‍ അവസരം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ CAPF, BSF, CISF, CRPF, ITBP, SSB തുടങ്ങിയ സേനകളിലേക്ക് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ അനുസരിച്ച് 4187 സബ് ഇന്‍സ്‌പെക്ടര്‍ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. SSC-CPO-SI-Recruitment 2024,

അപേക്ഷസ്വീകരിക്കുന്ന അവസാന തിയ്യതി: മാര്‍ച്ച് 28

Advt No F. No.HQC1208/1/2024C1/2
പോസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍
ഒഴിവുകള്‍ 4187

Age Limit Details
20 വയസും പരമാവധി 25 വയസ്സും ജനറല്‍ വിഭാഗക്കാര്‍ക്ക് ആവേണ്ടതുണ്ട്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന വയസ്‌ളവ് ലഭിക്കുന്നതാണ്.

Educational Qualification
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി

Salary
സബ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,400 1,12,400/ വരെയാണ് ശമ്പളം. ഇതിന് പുറമെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.

Application Fees
എല്ലാ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ റിക്രൂട്ട്‌മെന്റുകളിലേക്കും അപേക്ഷിക്കുന്നത് പോലെ ഇതിനും ജനറല്‍ കാറ്റഗറി കാര്‍ക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവര്‍ക്ക് ഫീസ് ഒന്നും അടക്കേണ്ടതില്ല.

How to Apply?
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് https://ssc.nic.in എന്ന വെബ്‌സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള Apply Now ലിങ്ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ യൂസര്‍ ഐഡി, പാസ്സ്‌വേര്‍ഡ് എന്നിവ കൊടുത്ത് ലോഗിന്‍ ചെയ്യുക.

ആദ്യമായി അപേക്ഷിക്കുന്നവര്‍ SSCയുടെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം

തുടര്‍ന്ന് വരുന്ന അപേക്ഷാഫോമില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യുക, കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ടൈപ്പ് ചെയ്യുക.

ഏറ്റവും അവസാനം അപേക്ഷാ ഫീസ് അടക്കുക.

സബ്മിറ്റ് ചെയ്യുക

അപേക്ഷാഫോമിന്റെ പകര്‍പ്പ് എടുത്ത് വെക്കുക. പ്രത്യേകം ശ്രദ്ധിക്കുക ഇതിന്റെ രജിസ്റ്റര്‍ നമ്പര്‍ ഒരിക്കലും കളയരുത്.

Website: https://ssc.gov.in/login

Notification: https://ssc.gov.in/api/attachment/uploads/masterData/NoticeBoards/final%20notice%20cpo%202024%2004.03.2024.pdf

SSC-CPO-SI-Recruitment 2024,