29
Mar 2024
Mon
29 Mar 2024 Mon
woman bites off and swallows neighbor's ear during quarrel

വഴക്കിനിടെ യുവതി അയല്‍വാസിയുടെ ചെവിയുടെ ഒരു ഭാഗം കടിച്ചെടുത്തു വിഴുങ്ങി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ വാടകവീട്ടിലെ താമസക്കാരനായ രാംവീര്‍ ബാഗല്‍ മകനെ പരീക്ഷയ്ക്കു വിടാന്‍ സ്‌കൂളിലേക്ക് പോയി. ഗേറ്റ് അടയ്ക്കാതെയായിരുന്നു രാംവീര്‍ പോയത്.(woman bites off and swallows neighbor’s ear during quarrel)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇദ്ദേഹം തിരികെ വന്നപ്പോള്‍ അടുത്ത വീട്ടിലെ വാടകക്കാരിയായ രാഖി ഇത് ചോദ്യം ചെയ്യുകയും വഴിക്കിടുകയും ചെയ്തു. വഴക്കിനിടെ രാഖിയുടെ ഭര്‍ത്താവ് സഞ്ജീവും ഇടപെട്ടു. സഞ്ജീവ് രാംവീറിന്റെ കൈകള്‍ പിടിച്ചുവയ്ക്കുകയും രാഖി ചെവി കടിച്ചുപറിക്കുകയായിരുന്നു. ചെവിയുടെ ഭാഗം വിഴുങ്ങിയതിനു പിന്നാലെ രാഖി ഓടിരക്ഷപ്പെടുകയും ചെയ്തു.

രാംവീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചെവിയുടെ ഭാഗം കിട്ടാത്തതിനാല്‍ തുന്നിച്ചേര്‍ക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരാതിയില്‍ ദമ്പതികള്‍ക്കെതിരേ പൊലീസ് കേസെടുത്തു. ഒളിവില്‍ പോയ രാഖിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.