31
Mar 2024
Sun
31 Mar 2024 Sun
perambra nochad anu murder case accused held by police

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് 26കാരിയായ അനുവിന്റെ അര്‍ധനഗ്ന മൃതദേഹം അള്ളിയോറ തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. യുവതിയെ തോട്ടില്‍ തലചവിട്ടിത്താഴ്ത്തിക്കൊന്ന് സ്വര്‍ണാഭരണങ്ങളുമായി കടന്ന പ്രതി പിടിയിലായി. ബലാല്‍സംഗക്കേസുകളിലടക്കം പ്രതിയായ മലപ്പുറം സ്വദേശിയാണ് പിടിയിലായത്.(perambra nochad anu murder case accused held by police)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഷ്ടിച്ച ബൈക്കിലാണ് പ്രതി നൊച്ചാട് എത്തിയത്. ഈ സമയം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവാന്‍ സ്വന്തം വീട്ടില്‍ നിന്നു പുറപ്പെട്ട അനുവിന് ഇയാള്‍ ലിഫ്റ്റ് കൊടുത്തു. തുടര്‍ന്ന് വഴിയില്‍ വച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയെന്നു സംശയിക്കുന്നയാള്‍ ബൈക്കില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. ഇതാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പേര് വിവരങ്ങളും മറ്റു വിശദാംശങ്ങളും പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനായി വാളൂരിലെ സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയശേഷം അനുവിനെ കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ പശുവിന് പുല്ല് അരിയാനെത്തിയവരാണ് അല്ലിയോറത്തോട്ടില്‍ അര്‍ധനഗ്‌നയായ നിലയില്‍ അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മേല്‍വസ്ത്രമില്ലാത്തതും തോട്ടില്‍ വെള്ളമില്ലാത്തതും മൃതദേഹത്തിലെ പരിക്കുകളുടെ സ്വഭാവവും കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടിയതോടെയാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതും പ്രതിയെ കണ്ടെത്തുന്നതും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക