|
ഇടുക്കി അടിമാലിയില്‍ എക്സൈസ് സംഘം അന്യ സംസ്ഥാന തൊഴിലാളികളില്‍ നിന്നും ഹെറോയിന്‍ പിടികൂടി. സംഭവത്തില്‍ രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.(workers arrested with heroin)
അടിമാലി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ എസ്ന്റെ നേതൃത്വത്തില്‍ അടിമാലി ടൗണിനു സമീപം നടത്തിയ റെയ്ഡില്‍ രണ്ടു കേസുകളിലായിട്ടാണ് 125 മില്ലിഗ്രാം ഹെറോയിന്‍ പിടി കൂടിയത്. പശ്ചിമബംഗാള്‍ കൂച് ബിഹാര്‍ ജില്ലയില്‍ കാരിച്ചാല്‍ കരയില്‍ ഹുസൈന് മകന് ഷാക്കിര്‍ ഹുസൈന് , പശ്ചിമബംഗാള്‍ കൂച് ബിഹാര്‍ ജില്ലയില്‍ കോട്ട് വാലി കരയില്‍ ബേരന്ദാസ് മകന് ബിസ്വജിത് ദാസ് എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ പെരുമ്പാവൂരില്‍ നിന്നാണ് ഹെറോയിന്‍ വാങ്ങിയതെന്ന് മൊഴി നല്കി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. എക്സൈസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി.
റെയ്ഡില്‍ ഇന്‍സ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പ്രദീപ് കെ വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഞ്ജിത്ത് കവിദാസ്, ഡ്രൈവര്‍ ശരത് എസ് പി എന്നിവരും പങ്കെടുത്തു





