18
Mar 2024
Sat
18 Mar 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോസ്‌കോ: റഷ്യയിലെ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെ ഭീകരാക്രമണം. വെടിവെപ്പിലും ബോംബാക്രമണത്തിലും 60ലേറെ പേര്‍ കൊല്ലപ്പെട്ടു. 100ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ക്രോക്കസ് സിറ്റി ഹാളിലാണ് അക്രമണമുണ്ടായത്.

ഭീകരാക്രമണത്തില്‍ കെട്ടിടത്തിന് തീപിടിച്ചപ്പോള്‍
തോക്ക് ചൂണ്ടി ബസ് റാഞ്ചി, വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു; മുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്

തോക്കുമായി എത്തിയ അഞ്ചംഗ അക്രമി സംഘം സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ ബോംബ് എറിയുകയും ചെയ്തു. രണ്ട് തവണയുണ്ടായ സ്‌ഫോടനത്തില്‍ വന്‍ തീപിടുത്തമുണ്ടായി. തീപടര്‍ന്ന് ഹാളിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു . ഭീകരാക്രമണമാണ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.