ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയായി തുടരുന്നതിന് കെജ്രിവാളിന് നിയമപരമായ എന്ത് തടസമാണ് ഉള്ളതെന്ന് ഹരജിക്കാരനോട്ഹൈക്കോടതി ചോദിച്ചു. നിലവിലെ സാഹചര്യത്തില്‍ കോടതി ഇടപെടല്‍ സാധ്യമല്ലെന്ന് ജഡ്ജി പറഞ്ഞു. ( “If ₹ 100 Crore Scam Then Where Is Money?” Arvind Kejriwal Argues In Court )
|
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഹരജി തള്ളിയത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു. അതിനിടെയുണ്ടായ കോടതി നിലപാട് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി.
അതേസമയം, ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കെജ്രിവാളിനെ ഡല്‍ഹി റോസ് അവന്യു കോടതിയില്‍ ഹാജരാക്കി. തന്റെ അറസ്റ്റിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നായിരുന്നു കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കേജ്രിവാള് പറഞ്ഞത്.
കെജ്രിവാള് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു. ഇതിന് മറുപടിയായി കോടതിയില്‍ സംസാരിക്കണമെന്ന് കെജ്രിവാള് ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി അഞ്ചുമിനിറ്റ് സംസാരിക്കാന്‍ സമയമനുവദിച്ചു. തനിക്കെതിരായ കുറ്റം തെളിയിച്ചിട്ടില്ല. കുറെ മൊഴികളുണ്ടെന്ന് പറയുന്നു. സിബിഐ 31,000 പേജും ഇഡി 25,000 പേജുമുള്ള കുറ്റപത്രം സമര്‍പ്പിച്ചു. ഇത് രണ്ടും ഒരുമിച്ചു വായിച്ചാലും തന്നെ എന്തിന് അറസ്റ്റ് ചെയ്തുവെന്ന ചോദ്യം അവശേഷിക്കുന്നു. ഒരു കുറ്റവും തെളിയിക്കാതെ ഒരു മുഖ്യമന്ത്രി അറസ്റ്റ് ചെയ്യുന്നതെങ്ങിനെയെന്ന് കെജ്രിവാള് ചോദിച്ചു.
നേരത്തെ അറസ്റ്റിലായവര്‍ക്കുമേല്‍ തന്റെ പേര് പറയാന്‍ സമ്മദര്ദ്ദമുണ്ടായി. മദ്യനയ അഴിമതിയിലെ ഇ.ഡി പറയുന്ന 100 കോടി എവിടെ എന്നും കേജ്രിവാള് ചോദിച്ചു.
കോടതിയില്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം കേജ്രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നു. സുനിതയും എഎപിയുടെ മുതിര്‍ന്ന നേതാക്കളും കോടതിയിലെത്തിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





