17
Mar 2024
Fri
17 Mar 2024 Fri

ദുബൈ: നന്മയിലൂടെ മനുഷ്യർക്ക്‌ ലോകത്ത് എന്തും നേടാൻ കഴിയും എന്ന ഉത്തമ പാഠമാണ് ബദർ നമുക്ക് നൽകുന്നതെന്ന് മുട്ടം മുസ്ലിം ജമാഅത്ത് ദുബൈ കമ്മിറ്റി സംഘടിപ്പിച്ച ബദർ അനുസ്മരണ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ പണ്ഡിതനും വാഗ്മിയുമായ സാബിത്ത് ഫാറൂക്കി. ബദർ ഒരു ധർമ സമരമാണെന്നും ആയുധവും സാമ്പത്തുമല്ല നിഷ്കളങ്കമായ മനസ്സും ചാഞ്ചാട്ടമില്ലാത്ത വിശ്വാസവും കൊണ്ട് അതിജയിക്കാൻ കഴിയാത്തതൊന്നും ഇല്ലെന്നതിന്റെ എന്നെന്നും നിലനിൽക്കുന്ന തെളിവ് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അക്രമകാരിയായ ഭരണാധികാരിക്ക് മുന്നിൽ സത്യം പറഞ്ഞുകൊണ്ട് ജീവിക്കുക എന്ന ധർമ പാഠം എക്കാലത്തിന്റെയും സന്ദേശമായി ബദർ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബദർ അനുസ്മരണ യോഗം മുട്ടം മുസ്ലിം ജമാഅത്ത് യു.എ.ഇ. വൈസ് പ്രസിഡന്റ് ടി പി അബ്ബാസ് ഉദ്ഘാടനം ചെയ്തു.

പി മൊയ്തീൻ ഹാജി, പുന്നക്കൻ ബീരാൻ ഹാജി, എൻ കെ ഹമീദ്, സി പി ജലീൽ, പി ശിഹാബ്, കെ ആസാദ്, എ ടി മൊയ്തീൻ, വി പി സലാഹുദ്ദീൻ, കെ അബ്ദുല്ല, കെ പി ആ മു ഹാജി, കെ അലി മാസ്റ്റർ, സി പി മുസ്തഫ എന്നിവർ സംസാരിച്ചു.കെ ടി പി ഇബ്രാഹിം സ്വാഗതവും എൻ ഉമ്മർ നന്ദിയും പറഞ്ഞു.
മുട്ടം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്ത്താർ സംഗമവും നടന്നു.
സുന്നി സെൻറർ ദുബൈ കമ്മിറ്റിയുടെ മുൻ പ്രസിഡന്റും പണ്ഡിതനുമായ ഹാമിദ് കോയമ്മ തങ്ങളെ യോഗം അനുസ്മരിച്ചു.