18
Apr 2024
Tue
18 Apr 2024 Tue

അബുദബി: യുഎഇ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ ചെറിയ പെരുന്നാളിന് അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. UAE യില് വാരാന്ത്യ ദിന അവധികൾ കൂടി കൂട്ടിയാൽ ഒൻപത് ദിവസത്തെ നീണ്ട അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. ഏപ്രിൽ എട്ട് മുതൽ 14വരെയാണ് അവധി ദിനങ്ങൾ. 15 മുതൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് ഔദ്യോഗിക അറിയിപ്പിൽ.പറയുന്നു.ഞായറാഴ്ചയാണ് യുഎഇ സർക്കാർ അവധി പ്രഖ്യാപിച്ചത്. യുഎഇയിൽ ഈ വർഷം ലഭിക്കുന്ന ദൈർഘ്യമേറിയ അവധി കൂടിയാണ് ഇത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ എട്ട് മുതൽ 11വരെയാണ് ചെറിയപെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാൽ ആറ് ദിവസത്തെ അവധി ലഭിക്കും.

കുവൈറ്റില്‍ അഞ്ചു ദിവസമാണ് പെരുന്നാൾ അവധി ലഭിക്കുക. ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ് അവധി. ഏപ്രില്‍ 14 മുതല്‍ പ്രവ്യത്തി ദിനമായിരിക്കും. വാരാന്ത്യ ദിനങ്ങളുടെ അവധി കൂടി കൂട്ടിയാണ് അഞ്ചുദിവസം ലഭിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക