27
Apr 2024
Tue
27 Apr 2024 Tue

തൃശൂർ: തൃശൂർ വെളപ്പായയിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിൻ്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരനാണ് ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. ടിടിഇയുടെ ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങി.ഇദ്ദേഹത്തിന്‍റെ മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ അതിഥി തൊഴിലാളിയായ പ്രതി രജനീകാന്തിനെ പാലക്കാട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു. ഒഡിഷ സ്വദേശിയായ രജനീകാന്ത് മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ തൃശൂർ ആര്‍പിഎഫിന് കൈമാറും.

നേരത്തേ ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്നു കെ വിനോദ്. രണ്ട് വര്‍ഷം മുമ്പാണ് ഇദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറ്റിയത്.