യുവതിയെ കൊന്ന് അലമാരയില്‍ ഒളിപ്പിച്ച ശേഷം നാടുവിട്ട ലിവിങ് ടുഗദര്‍ പങ്കാളി പിടിയില്‍. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. 26കാരിയാണ് കൊല്ലപ്പെട്ടത്.
കൊലപാതകശേഷം രാജസ്ഥാനിലേക്ക് കടന്ന യുവതിയുടെ ജീവിത പങ്കാളി വിപല്‍ ടെയ്‌ലറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ഡല്‍ഹിയിലെത്തിച്ചു.(man arrested for killing living together partner and stuffing body in almirah)
|
ഏപ്രില്‍ നാലിനായിരുന്നു കൊലപാതകം വിവരം പുറത്തറിയുന്നത്. മകളെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവും ഇല്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. ഏപ്രില്‍ മൂന്നിന് രാത്രി 10.40നാണ് യുവതിയുടെ പിതാവ് പോലീസിനെ വിളിച്ചത്. മകള്‍ കൊല്ലപ്പെട്ടിരിക്കാമെന്നും പിതാവ് പോലീസിനോടു പറയുകയുണ്ടായി.
തുടര്‍ന്ന് പോലീസ് സംഘം ദ്വാരകയിലെ രാജപുരിയിലെ വീട് കണ്ടെത്തി അകത്തുകയറി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് യുവതിയുടെ ജീവിത പങ്കാളിക്കു വേണ്ടി അന്വേഷണം വ്യാപിപ്പിക്കുകയും രാജസ്ഥാനില്‍ നിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





