15
Apr 2024
Thu
15 Apr 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റെയില്‍വേ ജോലി സ്വപ്നം കാണുന്നവര്‍ക്ക് വന്‍ അവസരം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (RPF), കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് വേണ്ടി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 4660 ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. (RPF Recruitment 2024)

Board Name റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (RPF)

Advt No No

പോസ്റ്റ് Constables & SubInspectors (SI)

ഒഴിവുകള്‍ 4660

ലൊക്കേഷന്‍ All Over India

അവസാന തിയതി 2024 മേയ് 14

ഒഴിവുകളുടെ വിശദാംശങ്ങള്‍

കോണ്‍സ്റ്റബിള്‍ = 4208
സബ് ഇന്‍സ്‌പെക്ടര്‍ = 452
ആകെ = 4660

പ്രായപരിധി
കോണ്‍സ്റ്റബിള്‍ = 18 മുതല്‍ 28 വയസ് വരെ.
സബ് ഇന്‍സ്‌പെക്ടര്‍ = 20 മുതല്‍ 28 വയസ് വരെ.
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും, ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും, പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ വയസിളവുണ്ട്.

യോഗ്യത

സബ് ഇന്‍സ്‌പെക്ടര്‍

ഡിഗ്രി

കോണ്‍സ്റ്റബിള്‍

പത്താം ക്ലാസ്

റിക്രൂട്ട്‌മെന്റ്
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിന്റെയും, ഫിസിക്കല്‍ മെഷര്‍മെന്റിന്റെയും, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഫിസിക്കല്‍ മെഷര്‍മെന്റ്‌സ്

ജനറല്‍, ഒബിസി
പുരുഷന്‍മാര്‍ 165 സെ.മീറ്റര്‍ നീളം

വനിതകള്‍ 157 സെ.മീ നീളം

ചെസ്റ്റ് : 80 85

എസ്.സി, എസ്.ടി
പുരുഷന്‍മാര്‍ 160 സെ.മീ നീളം

വനിതകള്‍ 152 സെ.മീ നീളം

ചെസ്റ്റ്: 76.2 81.2

അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 500 രൂപ.

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 250 രൂപ.

Apply Now https://rpf.indianrailways.gov.in/RPF/

constable sub inspector recruitment RPF