20
Apr 2024
Sat
20 Apr 2024 Sat

ഭുവനേശ്വർ: നന്നായി കളിച്ച് അവസാനം മത്സരം കൈവിടുന്ന് ശീലം തുടർന്ന കേരള ബ്ലാസ്റ്റേഴ്സ് ISL ൻ്റെ സെമി കാണാതെ പുറത്ത്. പ്രധാന താരങ്ങളുടെ അഭാവത്തിൽ ഒഡിഷ എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ നിശ്ചിത സമയത്തിന് മൂന്ന് മിനിറ്റ് മുമ്പുവരെ മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് അവസാന മിനിട്ടുകളിൽ കളി കൈവിടുകയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ തോൽവി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

67–ാം മിനിറ്റിൽ ഫെഡോർ ചെര്‍ണിച്ചിലൂടെ ബ്ലാസ്റ്റേഴ്സ് അണ് മുന്നിലെത്തിയത്. എന്നാല് ഡിയേഗോ മൗറീഷ്യോ (87), ഐസക് റാൽട്ടെ (97) എന്നിവരിലൂടെ ആതിഥേയർ ഗോൾ മടക്കി. സെമിയിൽ മോഹന്‍ ബഗാൻ സൂപ്പർ ജയന്റ്സാണ് ഒഡീഷയുടെ എതിരാളി.

നായകൻ സൂപ്പർ താരം ലുണയെ ബെഞ്ചിൽ ഇരുത്തിയാണ് മഞ്ഞപ്പട ഇറങ്ങിയത്. സന്ദീപ് സിങ്, മാർക്കോ ലെസ്കോവിച്ച്, മിലോസ് ഡ്രിൻസിച്ച്, ഹോർമിപാം എന്നിവർ പ്രതിരോധത്തിലും ദയ്സുകെ സകായ്, ഫ്രെഡി, വിബിൻ മോഹൻ, സൗരവ് മണ്ഡൽ എന്നിവർ മധ്യനിരയിലും മുഹമ്മദ് ഐമനും ഫെദോർ ചെർനിച്ചും മുന്നേറ്റത്തിലും അണിനിരന്നു. ലാറ ശർമയായിരുന്നു ബാറിന് കീഴിൽ.

കളിയുടെ തുടക്കത്തിൽ പന്തടക്കത്തിലും പാസിങ്ങിലും മികവ് പുലർത്തിയ ബ്ലാസ്റ്റേഴ്സ് ആത്മവിശ്വാസത്തോടെ തന്നെയാണ് തുടങ്ങിയത്.
ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായിരുന്നില്ല. മല്‍സരത്തിലുടനീളം നല്ല ഒത്തിണക്കം കാണിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് നിരവധി ഗോളവസരങ്ങളാണ് തുറന്നുകിട്ടിയത്. പലപ്പോഴും നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് വല ചലിപ്പിക്കാന്‍ കഴിയാതെ പോയത്.
കളിയുടെ 67ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടുന്നത്. മിഡ്ഫീല്‍ഡില്‍ നിന്ന് ലഭിച്ച പന്തുമായി നീങ്ങിയ ഐമന്‍ ഓവര്‍ലാപ് ചെയ്‌തെത്തിയ സെറിന്‍ചിന് കൃത്യമായി പന്ത് പാസ് ചെയ്തു. ബോക്‌സിന് അടുത്തേക്ക് ഓടിയെത്തിയ സെറിഞ്ച് തൊടുത്ത ഗ്രൗണ്ടര്‍ ഗോള്‍കീപ്പര്‍ക്ക് ഒരുവസരവും നല്‍കാതെ വലയിലേക്ക് കയറുകയായിരുന്നു.