വാഷിങ്ടണ്‍: ക്ഷീണം തീര്‍ത്ത് ബ്രസീല്‍; ഹെയ്ത്തിക്കെതിരേ ആധികാരിക ജയംവേശത്തേക്കാള്‍ ആശ്വാസം പകര്‍ന്ന ജയവുമായി ബ്രസീല്‍. ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഹെയ്തിയെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീല്‍ തകര്‍ത്തത്. ഗോളുകള്‍ മൂന്നും ഒന്നാം പകുതിയിലാണ് പിറന്നത്.
|
ഇരുപത്തിമൂന്നാം മിനിറ്റില്‍ മാത്യൂസ് കുന്യയാണ് ഒരു റീബൗണ്ടില്‍ നിന്ന് ആദ്യ ഗോള്‍ നേടിയത് നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയശേഷമായിരുന്നു ഭാഗ്യത്തിന്റെ അകമ്പടിയുള്ള ഈ ഗോള്‍. മുപ്പത്തിയാറാം മിനിറ്റില്‍ മധ്യഭാഗത്ത് നിന്നുള്ള ഒരു ഒന്നാന്തരം ത്രൂപാസ് സ്വീകരിച്ച് കുന്യ രണ്ടാം ഗോളും വലയിലാക്കി ലീഡുയര്‍ത്തി. ഹെയ്തി മധ്യനിരയെയും പ്രതിരോധത്തെയും പിളര്‍ത്തിയ പാസ് സ്വീകരിച്ച് വിനീഷ്യസ് ജൂനിയറാണ് മൂന്നാം ഗോള്‍ വലയിലാക്കിയത്.
രണ്ട് തവണ കൂടി ബ്രസീല്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു.
Fifa world cup 2026: Brazil 3- Haiti 0


