28
Apr 2024
Tue
28 Apr 2024 Tue
many crores worth diamonds hidden in noodles packets caught in Mumbai

മുംബൈ: നൂഡില്‍സ് പാക്കറ്റുകളില്‍ ഒളിപ്പിച്ചു കടത്തിയ കോടിക്കണക്കിനു രൂപ വിലവരുന്ന വജ്രം പിടികൂടി. ഇതിനു പുറമേ ശരീരത്തിലൊളിപ്പിച്ച സ്വര്‍ണവും പിടിച്ചെടുത്തു. മൊത്തം 6.46 കോടി രൂപയുടെ സ്വര്‍ണവും വജ്രവുമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു.(many crores worth diamonds hidden in noodles packets caught in Mumbai)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാലു യാത്രക്കാരില്‍ നിന്നായി 4.44 കോടി രൂപയുടെ സ്വര്‍ണവും 2.02 കോടി രൂപയുടെ വജ്രവുമാണ് പിടികൂടിയത്. മുംബൈയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോവാനെത്തിയ ഇന്ത്യക്കാരന്റെ ട്രോളി ബാഗിലാണ് നൂഡില്‍സിനുള്ളില്‍ വജ്രം ഒളിപ്പിച്ചിരുന്നത്.

കൊളംബോയില്‍ നിന്ന് മുംബൈയിലെത്തിയ വിദേശ പൗരയുടെ അടിവസ്ത്രത്തിലൊളിപ്പിച്ച 321 ഗ്രാം സ്വര്‍ണവും കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തി. ദുബൈ, അബൂദബി, ബഹ് റയ്ന്‍, ദോഹ, റിയാദ്, മസ്‌ക്കത്ത്, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ 10 ഇന്ത്യക്കാരുടെ കൈയില്‍ നിന്നായി 4.04 കോടി രൂപ വിലമതിക്കുന്ന 6.199 കിലോഗ്രാം സ്വര്‍ണവും പരിശോധനയില്‍ പിടിച്ചെടുത്തുവെന്ന് കസ്റ്റംസ് പറഞ്ഞു.