അഖിലേന്ത്യ ആയുഷ് പി.ജി പ്രവേശന പരീക്ഷ ജൂലൈ ആറിന്; പരീക്ഷയ്ക്കൊരുങ്ങാം ഇപ്പോള്‍ തന്നെ
|
ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി അടക്കം 202425 വര്‍ഷത്തെ ആയുഷ് പി.ജി (എം.ഡി/എം.എസ്) കോഴ്സുകളിലേക്കുള്ള ‘ഓള് ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് (എ.?ഐ.എ.പി.ജി.ഇ.ടി2024) ജൂലൈ ആറിന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തും. പരീക്ഷാ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും https://exams.nta.ac.in/AIAPGETല്‍. ഓണ്‍ലൈനായി മേയ് 15 വരെ അപേക്ഷിക്കാം.അപേക്ഷാ ഫീസ്: ജനറല്‍ 2700 രൂപ, ജനറല്‍ ഇ.ഡബ്ല്യു.എസ്/ഒ.ബി.സിഎന്‍.സി.എല്‍2450 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ തേര്‍ഡ് ജന്‍ഡര്‍ 1800 രൂപ.യോഗ്യത: അംഗീകൃത ബി.എ.എം.എസ്/ബി.യു.എം.എസ്/ബി.എസ്.എം.എസ്/ ബി.എച്ച്.എം.എസ് ബിരുദവും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2024 ജൂണ്‍ 30നകം ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയിരിക്കണം.പരീക്ഷ: കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയില്‍ 120 ചോദ്യങ്ങളുണ്ടാവും. രണ്ടുമണിക്കൂര്‍ സമയം. ശരി ഉത്തരത്തിന് നാലുമാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് കുറക്കും. പരമാവധി 480 മാര്‍ക്കിനാണ് പരീക്ഷ.
ആയുര്‍വേദത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ഹോമിയോപ്പതിയില്‍ ഇംഗ്ലീഷിലും സിദ്ധയില്‍ ഇംഗ്ലീഷിലും തമിഴിലും യൂനാനിയില്‍ ഇംഗ്ലീഷിലും ഉര്‍ദുവിലും ചോദ്യപേപ്പറുകളുണ്ടാവും. പരീക്ഷാ ഘടനയും സിലബസും നാഷനല്‍ കമീഷന് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്, നാഷനല്‍ കമീഷന് ഫോര്‍ ഹോമിയോപ്പതി എന്നിവയുടെ വെബ്സൈറ്റിലുണ്ട്.
കേരളത്തില്‍ എറണാകുളം/കൊച്ചി, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ഇന്ത്യയൊട്ടുക്കും 97 നഗരങ്ങളിലായാണ് പരീക്ഷ നടത്തുക. പ്രവേശന നടപടികള്‍, സംവരണം അടക്കം കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
all india ayush pg entrance exam


