04
Apr 2024
Fri
04 Apr 2024 Fri
man impersonated as pilot detained in Newdelhi airport

ന്യൂഡല്‍ഹി: സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ പൈലറ്റ് ചമഞ്ഞ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവാവിനെ സുരക്ഷാസേന പിടികൂടി. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ സ്വദേശിയായ സംഗീത് സിങ് ആണ് പിടിയിലായത്.(man impersonated as pilot detained in Newdelhi airport)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൈലറ്റ് യൂനിഫോമിലായിരുന്നു സംഗീത് സിങ് വിമാനത്താവളത്തിലെത്തിയത്. കുടുംബാംഗങ്ങളെ പോലും താന്‍ കൊമേഴ്‌സ്യല്‍ പൈലറ്റാണെന്ന് ഇയാള്‍ വിശ്വാസിപ്പിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ജീവനക്കാരനാണെന്ന് തെളിയിക്കുന്നതിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇയാള്‍ കഴുത്തിലണിഞ്ഞിരുന്നു.

പരിശോധനയില്‍ ഇയാളുടെ രേഖകള്‍ വ്യാജമാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ദ്വാരകയില്‍ നിന്ന് യുവാവ് പൈലറ്റ് യൂനിഫോം വാങ്ങിയത്. 2020ല്‍ മുംബൈയില്‍ ഒരുവര്‍ഷത്തെ ഏവിയേഷന്‍ ഹോസ്പിറ്റാലിറ്റി കോഴ്‌സ് മാത്രമാണ് യുവാവ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് പോലീസ് ചോദ്യംചെയ്യലില്‍ വ്യക്തമായി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക