29
May 2024
Mon
29 May 2024 Mon
crocodile lake

ബെംഗളൂരു: കര്‍ണാടകയില്‍ അമ്മ മുതലകളെ സംരക്ഷിക്കുന്ന കുളത്തിലേക്ക് വലിച്ചെറിഞ്ഞ ആറുവയസ്സുകാരനു ദാരുണാന്ത്യം. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കാളീനദിയിലാണ് സംഭവം. ദണ്ഡേലി മുതലസംരക്ഷണ കേന്ദ്രത്തിലേക്ക് ശനിയാഴ്ച വൈകിട്ടാണു മകന്‍ വിവേകിനെ അമ്മ സാവിത്രി (23) വലിച്ചെറിഞ്ഞത്. ഭര്‍ത്താവ് രവികുമാറുമായുള്ള വഴക്കിനെത്തുടര്‍ന്നു കുട്ടിയെയും എടുത്ത് ഇവര്‍ വീട്ടില്‍ നിന്നിറങ്ങതായിരുന്നു. ( Mother throws six-year-old into crocodile pool; Only a few pieces of meat remained )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്രത്തിലെ ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസും അഗ്‌നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും വെളിച്ചക്കുറവു തടസ്സമായി. ഇന്നലെ രാവിലെ കുട്ടിയുടെ ഏതാനും ശരീര ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. ഭൂരിഭാഗവും മുതല തിന്നുതീര്‍ത്തിരുന്നു. മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.