ജയ്പുര്‍: ഭര്‍ത്താവിന്റെ സഹായത്തോടെ ഭര്‍തൃപിതാവും കുടുംബാഗങ്ങളും ചേര്‍ന്ന് പീഡിപ്പിച്ചതായി യുവതിയുടെ പരാതി. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ പൊലീസിനെ സമീപിച്ചത്. പരാതിയില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ( Wife Forced by Husband To Have Sex With Other People Including His Father and Brother, )
|
കഴിഞ്ഞ 15 വര്‍ഷമായി ഭര്‍ത്താവ് പല തവണ മയക്കുഗുളികകള്‍ നല്‍കിയതായാണ് യുവതി ആരോപിച്ചിരിക്കുന്നത്. തുടര്‍ന്ന് ഭര്‍തൃപിതാവും ഭര്‍ത്താവിന്റെ സഹോദരനും ഉള്‍പ്പെടെയുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ ചെറുത്തതോടെ ചായയില്‍ മയക്കുഗുളികള്‍ കലര്‍ത്തി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബോധരഹിതയാവുന്നതോടെ ഭര്‍തൃപിതാവും കുടുംബാഗങ്ങളും ചേര്‍ന്ന് ബലാല്‍സംഗത്തിന് വിധേയരാക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു.
പരാതിക്കാരിയായ യുവതിക്ക് അമ്മയും മൂന്ന് മക്കളുമുണ്ട്. ഭര്‍ത്താവ് തന്റെ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.





