മസ്‌കത്ത്: ഒമാനിലെ സൊഹാറില്‍ വാഹനങ്ങളുടെ കൂട്ടിയിടിയില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് മരണം. 15 പേര്‍ക്ക് പരിക്കേറ്റു. ഒറ്റപ്പാലം സ്വദേശി സുനില്‍ ആണ് മരിച്ച മലയാളി. മരിച്ച മറ്റു രണ്ടു പേര്‍ സ്വദേശി പൗരന്‍മാരാണ്. ( Truck crashes into vehicles in Oman; 3 deaths including a Malayali )
|
സൊഹാര്‍ ലിവ റൗണ്ട് എബൗട്ടില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. തെറ്റായ ദിശയില്‍ വന്ന ട്രക്ക് മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന ഏഴോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സ്വകാര്യ കമ്പനിയില്‍ അഡ്മിന്‍ മാനേജര്‍ ആയിരുന്ന സുനില്‍ റസിഡന്റ് കാര്‍ഡ് പുതുക്കാന്‍ കുടുംബത്തോടൊപ്പം ലിവയില്‍ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം. പരിക്കേറ്റവരെ സൊഹാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


