01
May 2024
Thu
01 May 2024 Thu
aking every possible effort to minimise the inconvenience caused to guests says Air India Express

അപ്രതീക്ഷിത സാഹചര്യംമൂലം യാത്രികര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി വരികയാണെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ്. വ്യാഴാഴ്ച 283 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. 20 റൂട്ടുകളില്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്.(making every possible effort to minimise the inconvenience caused to guests says Air India Express)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം 85 വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. എയര്‍ഇന്ത്യ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിനു മുമ്പ് സര്‍വീസിന് മുടക്കം വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും എയര്‍ഇന്ത്യ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

വിമാനം റദ്ദാക്കുകയോ യാത്ര 3 മണിക്കൂറിലധികം വൈകുകയോ ചെയ്താല്‍ ടിക്കറ്റ് തുക റീഫണ്ട് ചെയ്യാവുന്നതോ പിന്നീടൊരു ദിവസത്തേക്ക് യാത്ര മാറ്റിവയ്ക്കുകയോ ചെയ്യാവുന്നതാണ്. ഇതിനായി +91 6360012345 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ ബന്ധപ്പെടുകയോ airindiaexpress.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണം.

ജീവനക്കാരുടെ മിന്നല്‍പ്പണിമുടക്കിനെ തുടര്‍ന്നാണ് എയര്‍ഇന്ത്യയുടെ പ്രവര്‍ത്തനം താറുമാറായത്. ആയിരക്കണക്കിന് പേരുടെ യാത്രയാണ് ഇതുമൂലം മുടങ്ങിയത്. എഐഎക്സ് കണക്ട്(എയര്‍ ഏഷ്യ ഇന്ത്യ) കമ്പനിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ലയിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കവേയാണ് തൊഴില്‍ കരാറില്‍ അനീതിയുണ്ടെന്ന് ആരോപിച്ച് ജീവനക്കാര്‍ പണിമുടക്ക് നടത്തിയത്.

മിന്നല്‍ പണിമുടക്കിലേര്‍പ്പെട്ട 25 ജീവനക്കാരെ എയര്‍ ഇന്ത്യ എക്സപ്രസ് പിരിച്ചുവിട്ടിരുന്നു. സമരത്തിലേര്‍പ്പെട്ട ജീവനക്കാരോട് വ്യാഴം വൈകീട്ട് 4 മണിക്കകം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ വിമാന കമ്പനി അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു.