12
May 2024
Fri
12 May 2024 Fri

റിയാദ്: ഫുട്‌ബോള്‍ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ നിസ്‌കാര സമയം കൂടി പരിഗണിക്കണമെന്ന് സൗദി അറേബ്യ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആണ് ഈ നിര്‍ദേശം നല്‍കിയത്. ഇതുസംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം കായികമന്ത്രി വിവിധ ഫുട്‌ബോള്‍ സമിതികള്‍ക്ക് കത്തയച്ചു. ഈ വിഷയത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ലംഘനം ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചില ഫുട്‌ബോള്‍ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതില്‍ പ്രാര്‍ത്ഥന സമയം കണക്കിലെടുക്കുന്നതില്‍ പരാജയപ്പെട്ടത് തികച്ചും അസ്വീകാര്യമാണെന്നും ബന്ധപ്പെട്ടവര്‍ ആവര്‍ത്തിക്കരുതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

ഫുട്‌ബോളില്‍ സൗദി അറേബ്യ വലിയ തോതില്‍ നിക്ഷേപം നടത്തുകയും ലോകകപ്പ് സംഘാടനത്തിന് ശ്രമിച്ചുവരികയുംചെയ്യുന്നതിനിടെയാണ് കിരീടാവകാശിയുടെ നിര്‍ദേശം വന്നിരിക്കുന്നത്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക