|
202425 അധ്യയന വര്‍ഷത്തില്‍ ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വര്‍ഷത്തിലേക്കുള്ള സംസ്ഥാനതല പ്രവേശന നടപടികള്‍ 20 ന് ആരംഭിക്കും. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, ഗവ. കോസ്റ്റ് ഷെയറിംഗ് (IHRD/CAPE), സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ അല്ലെങ്കില്‍ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസായവര്‍ക്ക് അപേക്ഷിക്കാം.
ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി (അല്ലെങ്കില്‍ AICTE നിഷ്‌കര്‍ഷിക്കുന്ന 11 അഡീഷണല്‍ കോഴ്‌സുകളിലേതെങ്കിലും) വിഷയങ്ങളില്‍ ഒരുമിച്ച് 50 ശതമാനം മാര്‍ക്ക് ലഭിച്ച് ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ പാസായിരിക്കണം. രണ്ടു വര്‍ഷ ഐ.ടി.ഐ/കെ.ജി.സി.ഇ കോഴ്‌സുകള്‍ പാസായവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നേടുന്നവര്‍ ഒന്നാം വര്‍ഷത്തിന്റെ അധിക വിഷയങ്ങള്‍ നിശ്ചിത സമയത്തിനകം പാസാകണം.
മെയ് 31 വരെ അപേക്ഷിക്കാം. പൊതു വിഭാഗങ്ങള്‍ക്ക് 400 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പ് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി ഫീസ് അടയ്ക്കണം. വിശദ വിവരങ്ങളും പ്രോസ്‌പെക്ടസും www.polyadmission.org/let ല്‍ ലഭിക്കും.
Polytechnic Diploma lateral entry admission


