06
May 2024
Mon
06 May 2024 Mon
helicopter carrying Iran President found by Red Crescent

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും സഞ്ചരിച്ച അപകടത്തില്‍പെട്ട ഹെലികോപ്ടര്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. അതേസമയം ഇരുവരെയും കുറിച്ചുള്ള വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലായിരുന്നു ഹെലികോപ്ടര്‍ ഇടിച്ചിറങ്ങിയത്. റെഡ് ക്രസന്റിന്റെ തിരച്ചില്‍ സംഘമാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ട പര്‍വത പ്രദേശത്ത് എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബിര്‍ ഹെലികോപ്കടര്‍ അപകട സ്ഥലത്തിന് സമീപമുള്ള തബ്രീസിലേക്ക് എത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു.

ഇറാന്‍ ഭരണഘടന പ്രകാരം പ്രസിഡന്റിന്റെ പെട്ടെന്നുള്ള വിയോഗമുണ്ടായാല്‍ വൈസ് പ്രസിഡന്റിനാണ് ചുമതല. പരമോന്നത നേതാവ് അലി ഖാംനഇയുടെ അംഗീകാരത്തിന് വിധേയമാരിക്കും ഇത്. വൈസ് പ്രസിഡന്റ് ചുമതല ഏറ്റെടുത്താല്‍ 50 ദിവസനത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക