ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കാൻ 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ 18കാരന് ദാരുണാന്ത്യം. ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് സംഭവം. തൗസീഫ് ആണ് മരിച്ചത്.(18 year old boy jumps into quarry lake from 100 feet height to make Instagram reel dies)
|
പാറമടയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്കാണ് തൗസീഫ് ചാടിയത്. തിങ്കളാഴ്ച വൈകീട്ട് കൂട്ടുകാർക്കൊപ്പമാണ് തൗസീഫ് ഇവിടെയെത്തിയത്. തൗസീഫ് ഉയരത്തിൽ നിന്ന് ചാടുന്നതിന്റെ വീഡിയോ കൂട്ടുകാർ മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. വെള്ളത്തിൽ പതിച്ചതിനു പിന്നാലെ തൗസീഫിനെ കാണാതായി.
പരിഭ്രാന്തരായ കൂട്ടുകാർ വിവരം നാട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ ആണ് തൗസീഫിന്റെ മൃതദേഹം വെള്ളത്തിനടിയിൽ നിന്ന് കണ്ടെടുക്കുന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





