അഹമ്മദാബാദ്: ഐപിഎല്‍ മത്സരം കാണുന്നതിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് സൂര്യാഘാതമേറ്റു. (bollywood-actor-shah-rukh-khan-admitted-to-ahmedabad-hospital-) കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെയും മത്സരത്തിനിടെയായിരുന്നു സംഭവം. താരം ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സ തേടി.
|
അഹമ്മദാബാദ് സ്റ്റേഡിയത്തിലെ 45 ഡിഗ്രി ചൂടില്‍ ഷാരൂഖ് ഖാന് നിര്‍ജലീകരണം അനുഭവപ്പെടുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹമുള്ളത്. ഹോസ്പിറ്റല്‍ പരിസരത്ത് വലിയ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
പ്രിയ സുഹൃത്ത് ജൂഹി ചൗള ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുമെന്നു ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





