10
May 2024
Thu
10 May 2024 Thu

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. ശനി ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകള്‍ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നല്‍കിയാണ് കോഴ്സ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും.

വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. ചേരാനാഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ജില്ലയിലെ പഠനകേന്ദ്രം, ആനന്ദം യോഗ ആന്റ് മെഡിറ്റേഷന്‍ സെന്റര്‍, എറണാകുളം. ഫോണ്‍ : 9446605436, 9496745465.

Certificate/Diploma in Acupressure and Holistic Healthcare Course

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക