18
May 2024
Wed
18 May 2024 Wed

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2024 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണ്ണപ്പതക്കം/ ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് 2024 ജൂണ്‍ 30നു മുമ്പായി സമര്‍പ്പിക്കണം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലുള്ളവര്‍ കണ്ണൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കും, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ജില്ലക്കാര്‍ കോഴിക്കോട് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കും, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലക്കാര്‍ എറണാകുളം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കും, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലക്കാര്‍ തിരുവനന്തപുരം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷാ ഫോറം ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ നിന്നും കണ്ണൂരിലുള്ള ഹെഡ് ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്. അപേക്ഷാ ഫോറം തപാലില്‍ ആവശ്യമുള്ളവര്‍ 5 രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവര്‍ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, താളിക്കാവ്, കണ്ണൂര്‍ 670001 എന്ന വിലാസത്തില്‍ അപേക്ഷിക്കാം.

കുടുതല്‍ വിവരങ്ങള്‍ക്ക്:

കണ്ണൂര്‍ 0497 2702995.
കോഴിക്കോട് 0496 2984709.
എറണാകുളം 0484 2374935.
തിരുവനന്തപുരം 0471 2331958.

Gold medal for children of Handloom Workers Welfare Fund members