12
May 2024
Thu
12 May 2024 Thu

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസ്സായിരിക്കണം. 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് +2 യോഗ്യതയുണ്ടെങ്കില്‍ യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം ലഭിക്കും. അപേക്ഷകള്‍ https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂണ്‍ 30 നകം സമര്‍പ്പിക്കണം.
വിവരങ്ങള്‍ക്ക് : ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം. വികാസ് ഭവന്‍ പി. ഒ. തിരുവനന്തപുരം-33.
www.srccc.in
ഫോണ്‍ : 04712325101, 8281114464.

Yoga Certificate Program in kerala

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക