30
May 2024
Thu
30 May 2024 Thu

NSUI ദേശീയ സെക്രട്ടറി കൊല്ലപ്പെട്ടു; മൃതദേഹം കൃഷിയിടത്തില്‍ നഗ്നമായ നിലയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈദരാബാദ്: കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ നാഷനല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (NSUI)ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാര്‍ കൊല്ലപ്പെട്ടു. ആന്ധ്രയിലെ ധര്‍മ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടെത്തിയത്.

ദേഹമാസകലം പരിക്കേറ്റ നിലയില്‍ നഗ്‌നമായാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ കര്‍ണാടക പൊലീസ് കേസെടുത്തു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി കൂടിയാണ് രാജ് സമ്പത്ത് കുമാര്‍.

നെയ്യാര്‍ ഡാമില്‍ കൂട്ടയടി നടന്ന വിവാദ കെഎസ്‌യു ക്യാമ്പില്‍ രാജ് സമ്പത്ത് കുമാറും പങ്കെടുത്തിരുന്നു. കെഎസ്‌യു ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ന് കേരളത്തില്‍ എത്താനിരിക്കെയാണ് രാജ് സമ്പത്ത് കുമാറിന്റെ മരണം. ഭൂമി ഇടപാടോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/Ew5aGJxO

nsui national secretary killed in andhra pradesh