18
May 2024
Fri
18 May 2024 Fri

2024 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി (കെ.മാറ്റ് സെക്ഷൻ II) വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂൺ ആറിനു വൈകിട്ട് നാലു മണിക്ക് മുമ്പ് അപേക്ഷിക്കണം.

പ്രവേശനം
കേരളത്തിലെ വിവിധ സർവകലാശാലകൾ/ഡിപ്പാർട്ട്മെന്റുകൾ, ഓട്ടോണമസ് മാനേജ്മെന്റ് കോളേജുകൾ ഉൾ​പ്പടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകൾ എന്നിവയിലെ എം.ബി.എ. പ്രവേശനത്തിന് കെ-മാറ്റ് ബാധകമായിരിക്കും. ഭാരതീയർക്കും ഭാരതീയേതരർക്കും അപേക്ഷിക്കാം. കേരളീയർക്കുമാത്രമേ ഏതെങ്കിലും സംവരണ ആനുകൂല്യമോ ഫീസ് ഇളവോ ലഭിക്കൂ.

യോഗ്യത
കുറഞ്ഞത് മൂന്നുവർഷം ദൈർഘ്യമുള്ള കോഴ്സിലൂടെ, ആർട്സ്/സയൻസ്/കൊമേഴ്സ്/എൻജിനിയറിങ്/മാനേജ്മെന്റ്/തത്തുല്യ ബാച്ച്ലർ ബിരുദം നേടിയിരിക്കണം. കെ-മാറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം ആരംഭിക്കുംമുമ്പ് യോഗ്യതാ പരീക്ഷാഫലം പ്രഖ്യാപിച്ചിരിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഏതുസർവകലാശാലയിലെ എം.ബി.എ. കോഴ്സിലേക്കാണോ പ്രവേശനം തേടുന്നത്, ആ സർവകലാശാലയ്ക്ക് ബാധകമായ യോഗ്യതാ പരീക്ഷാമാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തണം.

വിശദവിവങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീണറുടെ വെബ്സൈറ്റ് കാണുക.
ഫോൺ: 0471 2525300.

kmat kerala 2024 online application