17
Jun 2024
Mon
17 Jun 2024 Mon

കുറഞ്ഞ യോഗ്യതയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ കയറാനുള്ള സുവര്‍ണാവസരമാണ് വന്നിരിക്കുന്നത്. ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡിലേക്കാണ് റിക്രൂട്ട്‌മെന്റ് (BECIL Recruitment 2024) നടക്കുന്നത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇ.എന്‍.ടി, ജൂനിയര്‍ ഫിസിയോതെറാപ്പിസ്റ്റ്, എം.ടി.എസ്, ഡി.ഇ.ഒ തുടങ്ങി നിരവധി പോസ്റ്റുകളിലായി ആകെ 393 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാന തിയ്യതി: ജൂണ്‍ 12

തസ്തിക& ഒഴിവ്

ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇ.എന്‍.ടി = 02
ജൂനിയര്‍ ഫിസിയോതെറാപ്പിസ്റ്റ് = 03
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ = 145
ഡി.ഇ.ഒ = 100
പി.സി.എം = 10
ഇ.എം.ടി = 03
ഡ്രൈവര്‍ = 02
MLT = 08
PCC = 07
റേഡിയോഗ്രാഫര്‍ = 32
ലാബ് അറ്റന്‍ഡന്റ് = 03
ടെക്‌നോളജിസ്റ്റ് = 37
ഡെവലപ്പര്‍ = 01
ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ = 01
അസി. ഡയറ്റീഷന്‍ = 08
ഫ്‌ളെബോടോമിസ്റ്റ് = 08
ഒപ്താല്‍മിക് ടെക്‌നീഷ്യന്‍ = 05
ഫാര്‍മസിസ്റ്റ് = 15
നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍/ നെറ്റ് വര്‍ക്ക് സ്‌പോട്ട് എഞ്ചിനീയര്‍ = 01

പ്രായപരിധി

ടെക്‌നിക്കല്‍ അസിസ്റ്റന്റ്/ ഇ.എന്‍.ടി/ PCM = 40 വയസ്.

PCC = 35

നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍/ നെറ്റ് വര്‍ക്ക് സ്‌പോട്ട് എഞ്ചിനീയര്‍ = 25 55 വയസ്.

തസ്തിക & ഒഴിവ്

ടെക്‌നിക്കല്‍ അസിസ്റ്റന്റ് / ഇഎന്‍ടി

ബി.എസ്.സി സ്പീക്കിങ് ഹിയറിങ്ങിലും ബിരുദം, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ (ആര്‍.സി.ഐ) രജിസ്റ്റര്‍ ചെയ്തത്.

ജൂനിയര്‍ ഫിസിയോതെറാപ്പിസ്റ്റ്

ഇന്റര്‍ (സയന്‍സ്).
ഫിസിയോതെറാപ്പിയില്‍ ബിരുദം.

MTS

പത്താം ക്ലാസ്

DEO

പ്ലസ് ടു
കമ്പ്യൂട്ടര്‍ പരിജ്ഞാനം

PCM

മുഴുവന്‍ സമയ തസ്തികയോടൊപ്പം ലൈഫ് സയന്‍സസില്‍ ബിരുദം ഹോസ്പിറ്റലിലെ മാനേജ്‌മെന്റ് ബിരുദ യോഗ്യത (ആരോഗ്യ സംരക്ഷണം)

EMT

ഇ.എം.ടി ബേസിക്/ ഇ.എം.ടി അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കേഷന്‍ OR പ്രീ ഹോസ്പിറ്റല്‍ ട്രോമ ടെക്‌നീഷ്യന്‍.

ഡ്രൈവര്‍

പത്താം ക്ലാസ്

ഡ്രൈവിങ് ലൈസന്‍സ്

3 വര്‍ഷത്തെ പ്രവൃത്തി പരിചയം

ലാബ് അറ്റന്‍ഡന്റ്

പ്ലസ് ടു

ലാബ് അറ്റന്‍ഡന്റായി പ്രവൃത്തി പരിചയം

കൂടുതല്‍ തസ്തികകളറിയാന്‍ താഴെയുള്ള വിജ്ഞാപനം കാണുക.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ പോസ്റ്റുകളിലായി 18,486 രൂപ മുതല്‍ 40,710 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ ഫീസ്
885 രൂപ.
(എസ്.സി, എസ്.ടി/ ഇഡബ്ല്യൂഎസ്/ പി.എച്ച്) 531 രൂപ.

വിജ്ഞാപനം: https://www.becil.com/uploads/vacancy/456advt30may24pdf-ae550c9c8486386bea850c0f6980001d.pdf
അപേക്ഷയുടെ ലിങ്ക്: https://becilregistration.in/

 

BECIL Recruitment 2024 Notification Out for MTS, Data Entry Operators, Lab Attendants, and Others Post, Check Eligibility Details Now