16
Jun 2024
Tue
16 Jun 2024 Tue
AIMIM Asaduddin Uwaisi

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദില്‍ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ സ്ഥാനാര്‍ഥി അസദുദ്ദീന്‍ ഉവൈസി ഇതുവരെ എണ്ണിയ വോട്ടുകളില്‍ 52.06 ശതമാനം വോട്ടുകള്‍ നേടി. ( Loksabha election result 2024 live: AIMIM candidate Asaduddin Uwaisi leads) ആകെ എണ്ണിയ 2,70,024 വോട്ടുകള്‍ ഇതിനകം എണ്ണിയപ്പോള്‍ ഉവൈസി 1,40,577 വോട്ടുകള്‍ സ്വന്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപിയിലെ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി മാധവി ലത കൊംപെല്ലയ്ക്ക് ലഭിച്ചത് 1,06,452 വോട്ടുകളാണ്. 34,125 വോട്ടുകളാണ് ഉവൈസിയുടെ ലീഡ്. കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്ത് വോട്ടുകളുടെ 64 ശതമാനം വോട്ട് നേടിയ ഉവൈസി 2.80 ലക്ഷം ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക