കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ കമ്പനിയില്‍ അവസരം. കേന്ദ്രസര്‍ക്കാര്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരമാണിത്. ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോള്‍ പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് – I തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടിയാണ് വിജ്ഞാപനം ഇറക്കിയത്. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 39 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ കമ്പനിയില്‍ അവസരം ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
|
അവസാന തിയ്യതി: 30 ജൂണ്‍
പ്രായപരിധി
18 മുതല്‍ 28 വയസ് വരെ
(സംവരണവിഭാഗങ്ങള്ക്ക് ഇളവുണ്ട്)
വിദ്യാഭ്യാസ യോഗ്യത
പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് 1 (മെക്കാനിക്കല്‍)
എസ്.എസ്.എല്‍.സി/ തത്തുല്യം.
ഐ.ടി.ഐ OR
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ.
പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് 1 (ഇലക്ട്രിക്കല്‍)
എസ്.എസ്.എല്‍.സി/ തത്തുല്യം
ഐ.ടി.ഐ OR
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ.
പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് 1 (കെമിക്കല്‍)
എസ്.എസ്.എല്‍.സി/ തത്തുല്യം. ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.
OR കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ.
പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് 1 (കെമിസ്ട്രി)
ബി.എസ്.സി കെമിസ്ട്രി
പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് 1 (അക്കൗണ്ടന്റ്)
ബി.കോം
പ്രോസസ് അസിസ്റ്റന്റ് ഗ്രേഡ് 1 (ഓഫീസ് അസിസ്റ്റന്റ്)
ബിരുദം. (കുറഞ്ഞത് 60 ശതമാനം മാര്‍ക്ക്)
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/Ew5aGJxO
ശമ്പളം
24500 രൂപയാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുക.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി = 200 രൂപ
മറ്റുള്ളവര്‍ക്ക് 600 രൂപ.
അപേക്ഷിക്കുന്നതിന് മുമ്പ് താഴെ കൊടുക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് വായിക്കുക.
വിജ്ഞാപനം: https://www.bnpmindia.com/writereaddata/Career/Advt%202024%20050624.pdf
അപേക്ഷ: https://www.bnpmindia.com/Recruitment.aspx
Bank Note Paper Mill (BNPMIPL) Recruitment 2024 Notification, Apply Now for Process Assistant Grade 1 Vacancies


