10
Jun 2024
Fri
10 Jun 2024 Fri

വിദേശ തൊഴില്‍ വായ്പാ പദ്ധതിക്ക് ഇപ്പോള്‍ അപേക്ഷിക്കാം; SC, ST വിഭാഗങ്ങള്‍ക്ക് മാത്രം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള പട്ടികജാതിവര്‍ഗ വികസന കോര്‍പ്പറേഷന്‍, സംസ്ഥാന പട്ടികജാതി വികസനവകുപ്പുമായി ചേര്‍ന്നു നടപ്പാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ദാതാവില്‍നിന്നു ജോലിക്കായുള്ള ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരും ആകണം.

വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/Ew5aGJxO

നോര്‍ക്ക റൂട്ട്‌സ്, ഒഡേപെക് (NORKA ROOTS, ODEPEC) എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും.

18നും 55നുമിടയില്‍ പ്രായമുള്ളവരും കുടുംബവാര്‍ഷിക വരുമാനം 3,50,000 രൂപ കവിയാത്തവരുമാകണം. രണ്ടുലക്ഷം രൂപയാണ് വായ്പത്തുക. 50 വയസ്സ് കഴിയാത്ത 2,50,000 രൂപയ്ക്കുള്ളില്‍ കുടുംബവാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഒരുലക്ഷം രൂപവരെ സബ്‌സിഡി അനുവദിക്കും.

അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് എഗ്രിമെന്റ്, വീസ, പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടാകണം.

വിവരങ്ങള്‍ക്ക് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ കാര്യാലയം സന്ദര്‍ശിക്കുക.
ഫോണ്‍: 04742764440, 94000 68502.

Applications are invited from eligible Scheduled Castes for consideration under the ‘Foreign Employment Loan Scheme’.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക