17
Jun 2024
Mon
17 Jun 2024 Mon

അപേക്ഷ നല്‍കിയ ശേഷം നിശ്ചിത തീയതിയില്‍ ഓരോ ഐ.ടി.ഐയുടെയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, പ്രവശന തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേക്കുള്ള പ്രവേശന സാധ്യത വിലയിരുത്താം. റാങ്ക് ലിസ്റ്റുകള്‍ ഐ.ടി.ഐ കളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ അഡ്മിഷന്‍ വരെയുള്ള വിവരങ്ങള്‍ എസ്.എം.എസ് മുഖേനയും ലഭിക്കും. പ്രവേശനത്തിന് അര്‍ഹത നേടുന്നവര്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈനായി അഡ്മിഷന്‍ ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കണം.

സംസ്ഥാനത്ത് മുഴുവന്‍ ഒരേ സമയത്ത് പ്രവേശനം നടക്കുന്നതിനാല്‍ മുന്‍ഗണന അനുസരിച്ചുള്ള സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ സ്വയം തിരഞ്ഞെടുക്കേണ്ടതാണ്.