27
Jun 2024
Mon
27 Jun 2024 Mon
man drowned after trying to save his friend

മലപ്പുറം: മലപ്പുറം അരീക്കോട് മദര്‍ ഹോസ്പിറ്റലിനു സമീപം കൂട്ടുകാരനെ രക്ഷിക്കാന്‍ കുളത്തില്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുനീഫ് (21) ആണ് മരിച്ചത്. അരീക്കോട് മദര്‍ ഹോസ്പിറ്റലില്‍ ട്രെയിനിങ് സ്റ്റാഫ് ആയിരുന്നു മുനീഫ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ വൈകീട്ട് അഞ്ചോടെയാണ് മുനീഫ് രക്ഷാപ്രവര്‍ത്തനത്തിനിടെ കുളത്തില്‍ മുങ്ങിപ്പോയത്. യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.
കൂട്ടുകാര്‍ കുളത്തില്‍ കുളിക്കുന്ന സമയത്ത് മുനീഫ് കരയില്‍ ഇരിക്കുകയായിരുന്നു.

കൂട്ടുകാരില്‍ ഒരാള്‍ കുളത്തില്‍ മുങ്ങിപ്പോയതോടെ മുനീഫ് ഉടന്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. മുങ്ങിപ്പോയ ആള്‍ രക്ഷപ്പെട്ടെങ്കിലും ചളിയില്‍ കാലുകള്‍ ആഴ്ന്നുപോയതിനാല്‍ മുനീഫിന് രക്ഷപ്പെടാനായില്ല. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് മുനീഫിനെ പുറത്തെടുത്തത്. 15 മിനിറ്റിലേറെ മുനീഫ് വെള്ളത്തിനടിയില്‍ കുടുങ്ങിപ്പോയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.