17
Jun 2024
Thu
17 Jun 2024 Thu

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ഔദ്യോഗിക പദ്ധതികളുടെയും പ്രവർത്ഥികളുടെയും പരസ്യം മലയാളത്തിൽ ആകണമെന്ന് സർക്കാരിൻ്റെ ഉത്തരവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സർക്കാർ വകുപ്പുകൾ, സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണസ്ഥാപനങ്ങൾ, ഇതര സർക്കാർ ഏജൻസികൾ നടത്താനുദേശിക്കുന്ന/ നടത്തുന്ന/ പൂർത്തീകരിച്ച പദ്ധതികളുടെയും പ്രവൃത്തികളുടെയും നിർമ്മാണങ്ങളുടെയും പരസ്യങ്ങൾ, ബോർഡുകൾ, നോട്ടീസുകൾ എന്നിവ മലയാളത്തിൽത്തന്നെ തയ്യാറാക്കി പ്രദർശിപ്പിക്കണമെന്നാണ് ഉത്തരവിലുള്ളത്.

നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളായ തമിഴും കന്നഡയും ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെ സർക്കാർ വകുപ്പുകൾ, സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങൾ, ഇതര സർക്കാർ ഏജൻസികൾ നടത്താനുദ്ദേശിക്കുന്ന/ നടത്തുന്ന/ പൂർത്തീകരിച്ച പദ്ധതികളുടെയും പ്രവൃത്തികളുടെയും നിർമാണങ്ങളുടെയും പരസ്യങ്ങൾ, ബോർഡുകൾ, നോട്ടീസുകൾ എന്നിവ മലയാളത്തിൽത്തന്നെ തയ്യാറാക്കി പ്രദർശിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

Billboards of all official projects and works should be prepared in Malayalam