30
Jun 2024
Thu
30 Jun 2024 Thu

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാരുടെ സഹായമില്ലാതെ തന്നെ യാത്രക്കാര്‍ക്ക് അവരുടെ ചെക്ക് -ഇന്‍ ബാഗുകള്‍ നേരിട്ട് കണ്‍വെയറുകളില്‍ ഇടാം. ആഭ്യന്തര ടെര്‍മിനലില്‍ (ടെര്‍മിനല്‍ വണ്‍) യാത്രക്കാര്‍ക്കായി സെല്‍ഫ് ബാഗേജ് ഡ്രോപ് സൗകര്യം ആരംഭിച്ചു. ഇന്‍ഡിഗോ, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ വിമാനക്കമ്പനികള്‍ ഈ സംവിധാനം വിനിയോഗിച്ചുതുടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടെര്‍മിനല്‍ ഗേറ്റുകള്‍ക്കരികെ സ്ഥാപിച്ച 10 കോമണ്‍ യൂസ് സെല്‍ഫ് സര്‍വീസ് (കസ്) കിയോസ്‌കുകളില്‍നിന്ന് യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് പ്രിന്റൗട്ടും ബാഗ് ടാഗ് പ്രിന്റൗട്ടും എടുക്കാം. ബാഗില്‍ ടാഗ് ഒട്ടിച്ചശേഷം യാത്രക്കാര്‍ക്ക് സ്വയം ബാഗ് ഡ്രോപ് സൗകര്യത്തിലേക്ക് പോകാം. 27 മുതല്‍ 30 വരെയുള്ള ചെക്ക്- ഇന്‍ കൗണ്ടറുകളില്‍ സിയാല്‍ (CIAL) നാല് സെല്‍ഫ് -ബാഗ് ഡ്രോപ് സിസ്റ്റങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനം സിയാലിന്റെ ബാഗേജ് ഹാന്‍ഡ്ലിങ് സംവിധാനവുമായി സംയോജിപ്പിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയയിലെ സോള്‍ വിമാനത്താവളത്തിലെ അതേ സംവിധാനമാണ് ഒരുക്കിയതെന്ന് CIAL മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.

ഡിജി യാത്ര സംരംഭവും സിയാല്‍ നേരത്തേ ഒരുക്കിയിരുന്നു. ഡിജി യാത്രയുടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയെ സെല്‍ഫ് -ബാഗ് ഡ്രോപ് സംവിധാനത്തിലേക്ക് സംയോജിപ്പിക്കുന്നതിനുള്ള പദ്ധതിയും സിയാല്‍ ആരംഭിച്ചിട്ടുണ്ട്. സമീപഭാവിയില്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് എടുക്കാതെ തന്നെ ബാഗേജ് ചെക്ക്- ഇന്‍ ചെയ്യാന്‍ കഴിയും.

”സുഗമവും തടസ്സരഹിതവുമായ യാത്രാനുഭം നല്‍കുകയാണ് ലക്ഷ്യം. ചെക്ക്-ഇന്‍ മുതല്‍ ബോര്‍ഡിംഗ് വരെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ഞങ്ങള്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ഇന്ത്യന്‍ വ്യോമയാന മേഖല വലിയൊരു കുതിപ്പിന് തയ്യാറെടുക്കുകയാണ്. ഇത് മുന്‍നിര്‍ത്തി അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്ക്കരിക്കാനുള്ള പദ്ധതി ഡയറക്ടര്‍ ബോര്‍ഡ് ആരംഭിച്ചു. ഈ സമഗ്ര വികസന പദ്ധതികള്‍ വ്യോമയാന വ്യവസായത്തില്‍ സിയാലിനെ മുന്‍നിരയില്‍ എത്തിക്കും ” – സുഹാസ് കൂട്ടിച്ചേര്‍ത്തു.

സെല്‍ഫ് ബാഗേജ് ഡ്രോപ്പ് സൗകര്യത്തിന് പുറമേ, കടലാസ് രഹിത യാത്ര ചെയ്യാന്‍ യാത്രക്കാരെ പ്രാപ്തരാക്കുന്ന ഡിജി യാത്ര സംരംഭവും സിയാല്‍ നേരത്തെ ഒരുക്കിയിരുന്നു. ടെര്‍മിനല്‍ കവാടങ്ങള്‍, സെക്യൂരിറ്റി, ബോര്‍ഡിംഗ് ഗേറ്റ് എന്നിവിടങ്ങളില്‍ യാത്രക്കാരുടെ മുഖം തിരിച്ചറിയലിനായി ഡിജി യാത്രാ സംവിധാനത്തിന് കഴിയും. ഡിജിയാത്രയുടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയെ സെല്‍ഫ്-ബാഗ് ഡ്രോപ്പ് സിസ്റ്റത്തിലേക്ക് സംയോജിപ്പിക്കുന്നതിനുള്ള പദ്ധതിയും സിയാല്‍ ആരംഭിച്ചിട്ടുണ്ട്. സമീപഭാവിയി യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് എടുക്കാതെ തന്നെ ബാഗേജ് ചെക്-ഇന്‍ ചെയ്യാന്‍ കഴിയും.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക