15
Jul 2025
Thu
15 Jul 2025 Thu
Abu Dhabi announces first successful flying taxi test flight

അബൂദബി: ദുബൈക്ക് പിന്നാലെ അബൂദബിയിലും എയര്‍ ടാക്‌സി പരീക്ഷണ പറക്കല്‍ (flying taxi test flight) വിജയം. അബൂദബി അല്‍ ബത്തീന്‍ എക്‌സിക്യൂട്ടിവ് വിമാനത്താവളത്തില്‍ ബുധനാഴ്ചയാണ് പറക്കും ടാക്‌സിയുടെ വിജയകരമായ പരീക്ഷണ പറക്കല്‍ നടന്നത്. അടുത്ത വര്‍ഷമാണ് അബൂദബിയില്‍ എയര്‍ ടാക്‌സി സര്‍വിസ് വാണിജ്യാടിസ്ഥാനത്തില്‍ തുടങ്ങുന്നത്.

whatsapp അബൂദബിയിലും എയര്‍ ടാക്‌സി പരീക്ഷണ പറക്കല്‍ വിജയം; അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കും | flying taxi
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യു.എസ് ആസ്ഥാനമായ ആര്‍ച്ചര്‍ ഏവിയേഷനും അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസും സംയുക്തമായാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജോബി ഏവിയേഷന്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ദുബൈയില്‍ നടത്തിയ പരീക്ഷണ പറക്കല്‍ വിജയമായിരുന്നു. ആര്‍ച്ചറിന്റെ പറക്കും ടാക്‌സികളുടെ നിര്‍മാണം 2027ല്‍ അല്‍ ഐനില്‍ ആരംഭിക്കും.

ഞങ്ങള്‍ ഒരു എയര്‍ ടാക്‌സി സര്‍വിസ് ആരംഭിക്കുക മാത്രമല്ല, പൈലറ്റ് പരിശീലനം മുതല്‍ എം.ആര്‍.ഒകള്‍ വരെ, ടാലന്റ് വികസനം മുതല്‍ അല്‍ ഐനില്‍ ആര്‍ച്ചര്‍ ഏവിയേഷനുമായി ചേര്‍ന്ന് നിര്‍മാണം വരെ നമുക്ക് ചുറ്റും ഒരു ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ്” അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസിലെ ഓട്ടോണമസ് മൊബിലിറ്റി ആന്‍ഡ് റോബോട്ടിക്‌സ് മേധാവി ഉമ്രാന്‍ മാലിക് പറഞ്ഞു.
ഈ ആവാസ വ്യവസ്ഥയിലേക്ക് പ്രവേശിക്കുന്ന തൊഴില്‍ ശക്തിക്കായി എന്തൊക്കെ പാഠ്യ പദ്ധതികളോ ഹ്രസ്വ ഡിപ്ലോമകളോ വികസിപ്പിക്കണമെന്ന് പഠിക്കാന്‍ തങ്ങള്‍ സര്‍വകലാശാലകളുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈര്‍പ്പവും പൊടിയും നിറഞ്ഞ വേനല്‍ അന്തരീക്ഷത്തെ ഈ എയര്‍ ടാക്‌സി എങ്ങനെ നേരിടുമെന്ന് മനസ്സിലാക്കാന്‍ പരീക്ഷണ ഘട്ടം വേനല്‍ വരെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്, തങ്ങള്‍ ഈ വിമാനം നഗരത്തിന് മുകളിലൂടെ പറത്തുകയും 2026ന്റെ തുടക്കത്തില്‍ വാണിജ്യ ഘട്ടത്തിലേക്ക് കൊണ്ടു വരികയും ചെയ്യും.
ജോബി ഏവിയേഷന്‍ ദുബൈയില്‍ നടത്തിയ സമാനമായ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അബൂദബിയില്‍ നിന്നുള്ള ഈ വിജയകരമായ പരീക്ഷണ പറക്കല്‍ വിമാന സര്‍വിസ് എന്നത് ശ്രദ്ധേയമായണ്.

യു.എ.ഇ തലസ്ഥാനത്ത് ആര്‍ച്ചര്‍ തങ്ങളുടെ മിഡ്‌നൈറ്റ് വിമാനത്തിന്റെ ആദ്യ പറക്കല്‍ പൂര്‍ത്തിയാക്കിയതായി യു.എ.ഇയിലെ ആര്‍ച്ചര്‍ ഏവിയേഷന്‍ മാനേജര്‍ ഡോ. താലിബ് അല്‍ഹിനായ് പറഞ്ഞു. ആര്‍ച്ചറിന്റെ ആദ്യ ആഗോള വിക്ഷേപണ വിപണിയാണിത്.

Abu Dhabi on Wednesday announced a successful test flight of its flying taxi at Al Bateen Executive Airport. US-based Archer Aviation and Abu Dhabi Investment Office (Adio) announced the successful flight ahead of its commercial launch set to take place early next year.