ടാറ്റ സിയാറ ഇലക്ട്രിക് വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 18.79 ലക്ഷം രൂപയാണ് എക്‌സ് ഷോറൂമില്‍ തുടക്കവില. ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 24.79 ലക്ഷം രൂപയാണ് ഡല്‍ഹിയില്‍ എക്‌സ് ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ബുക്കിങ് ആരംഭിച്ചിട്ടുള്ള വാഹനം ജൂലൈ 15 മുതല്‍ വിതരണം തുടങ്ങും. മുന്നിലും പിന്നിലുമായി രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തിനുള്ളത്.
|
മുന്നിലെ മോട്ടോര്‍ 164 കിലോവാട്ട്‌സും പിന്നിലേത് 175 കിലോവാട്ട്‌സുമാണ്. ഇത് രണ്ടും കൂടി വാഹനത്തിന് 504 എന്‍എം ടോര്‍ക്കാണ് നല്‍കുന്നത്. 75 കിലോവാട്ട്ഹഅവര്‍, 63 കിലോവാട്ട് അവര്‍ എന്നിങ്ങനെ രണ്ടുതരണം ബാറ്ററികളില്‍ വാഹനം ലഭ്യമാണ്. 75 കിലോവാട്ട് അവര്‍ ബാറ്ററി ഒറ്റ ചാര്‍ജില്‍ 665 കിലോമീറ്റര്‍ വരെ ദൂരമാണ് വാഹനത്തിന് വാഗ്ദാനം ചെയ്യുന്നത്. 65 കിലോവാട്ട് അവര്‍ ബാറ്ററി ഒറ്റച്ചാര്‍ജില്‍ 565 കിലോമീറ്ററും വാഗ്ദാനം ചെയ്യുന്നു.
ALSO READ: ട്രംപിന്റെ നീക്കം തള്ളി ജന്മാവകാശ പൗരത്വം ശരിവച്ച് യുഎസ് സുപ്രിംകോടതി





