28
Jun 2024
Sat
28 Jun 2024 Sat
calicut university news

2024-2025 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ( Calicut university UG trial allotment 2024 ) അഡ്മിഷന്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ എന്ന ലിങ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് പരിശോധിക്കാം. https://admission.uoc.ac.in/ admission?pages=ug

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024 ജൂണ്‍ 17 ന് വൈകീട്ട് 5 മണിവരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. നേരത്തെ സമര്‍പ്പിച്ച അപേക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ തിരുത്തലുകള്‍ക്കും (പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ ഒഴികെ) 2024 ജൂണ്‍ 17 ന് വൈകീട്ട് 3 മണിവരെ അവസരമുണ്ടാകും. ഇതിനായി വിദ്യാര്‍ത്ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതും Edit/Unlock എന്ന ലിങ്കിലൂടെ ആവശ്യമുള്ള തിരുത്തലുകള്‍ വരുത്തേണ്ടതുമാണ്.

തിരുത്തലുകള്‍ക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. Edit/Unlock ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അലോട്ട്‌മെന്റ് പ്രക്രിയകളില്‍ നിന്ന് പുറത്താക്കപ്പെടുന്നതായിരിക്കും. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം റഗുലര്‍ അലോട്ട്‌മെന്റുകള്‍ക്ക് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കപ്പെടുന്നതായിരിക്കും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസാന അവസരമാണിത്. ആയതിനാല്‍ അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക് കൃത്യമാണെന്നും, NSS, NCC, SPC, Arts, Scouts & Guides തുടങ്ങിയ വെയിറ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ +2 തലത്തിലുള്ളതാണെന്നും നോണ്‍-ക്രീമിലെയര്‍, EWS സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. 2022, 2023,2024 വര്‍ഷങ്ങളില്‍ VHSE- NSQF സ്ട്രീമില്‍ +2 പാസായ വിദ്യാര്‍ത്ഥികള്‍ NSQF ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക